കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കാന്‍ പ്രതിപക്ഷം


കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചുവെന്നാരോപിച്ച് പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്. എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം രേഖപ്പെടുത്തി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമാണ് ബജറ്റെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാവിലെ തന്നെ പാര്‍ലമെന്റ് അങ്കണത്തില്‍ ധര്‍ണ്ണ നടത്തി.  കേരളം, തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളുടെ പേരുകള്‍ പോലും ബജറ്റില്‍ പ്രതിപാദിച്ചില്ല എന്നതില്‍ എംപിമാര്‍ കടുത്ത അമര്‍ഷത്തിലാണ്. നീതി ആയോഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

 

article-image

ോേ്ിവുപിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed