നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷയില്ലെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കിൽ 24 ലക്ഷം വിദ്യാർഥികളെ അത് ബാധിക്കുമെന്നും സുപ്രീ കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ വ്യാപകമായ ക്രക്കേട് കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ചു. കൂടുതൽ ക്രമക്കേടുകൾ നടന്നിരുന്നോ എന്ന വിവരങ്ങളും തേടിയിരുന്നു. ഇതിന് ശേഷമാണ് പുനപരീക്ഷ വേണ്ടെന്ന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി. ഒരു പരീക്ഷയുടെ പുനഃപരീക്ഷ നടത്താൻ അതിന് ഒരു കാരണം വേണം. ഇതിന് വ്യാപകമായ ക്രമക്കേട് നടന്നു എന്ന് തെളിയണം. ഒരു സംവിധാന തകർച്ച ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പിൽ പോരായ്മകൾ ഉണ്ട്. ചില സ്ഥലങ്ങളിൽ ചോർച്ചയുണ്ടായതായി വ്യക്തമാണ്. 155 വിദ്യാർഥികൾക്ക് ആകെ ഇതിന്‍റെ ഗുണം ലഭിച്ചു എന്നാണ് വ്യക്തമായതെന്ന് കോടതി അറിയിച്ചു. കൂടുതൽ വിദ്യാർഥികൾക്ക് ഇതിൽ പങ്കുണ്ടെങ്കിൽ അവരെക്കൂടി ഈ സിസ്റ്റത്തിൽനിന്ന് മാറ്റി നിർത്തേണ്ടിവരും. ഭാവിയിൽ അത് തെളിയുകയാണെങ്കിൽ ഈ വിദ്യാർഥികൾക്ക് പരീക്ഷയുടെ ഒരു ആനുകൂല്യവും ലഭിക്കാതിരുക്കാനുള്ളനടപടി സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
കൂടുതൽ സ്ഥലങ്ങളിൽ ക്രമക്കേട് കണ്ടെത്തുകയാണെങ്കിൽ പുനപരീക്ഷയ്ക്ക് ഉത്തരവിടുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നിലവിൽ അത്തരത്തിൽ ഒരു സാഹചര്യം കോടതിക്ക് ബോധ്യപ്പെടാത്തതിനാലാണ് പുനപരീക്ഷ ഉണ്ടാകില്ലെന്ന് കോടതി അറിയിച്ചത്.
setesg