ഗുണ്ടാസംഘത്തോടൊപ്പം ഒളിച്ചോടിയ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തി ജീവനൊടുക്കി


ഗുണ്ടാസംഘത്തോടൊപ്പം ഒളിച്ചോടിയ സ്ത്രീ വീട്ടില്‍ തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറിയായ രഞ്ജിത് കുമാറിന്‍റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ഇവര്‍ ഒമ്പത് മാസം മുമ്പ് ഒരു ഗുണ്ടാസംഘത്തോടൊപ്പം ഒളിച്ചോടിയിരുന്നു. മധുരയില്‍ നിന്ന് 14 വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാമുകന്‍ മഹാരാജായ്ക്കും സഹായി സെന്തില്‍ കുമാറിനുമൊപ്പം പ്രതിയായിരുന്നു ഇവര്‍. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തിന്‍റെ പേരില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് കേസ്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് പോലീസിന്‍റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയിരുന്നതായാണ് വിവരം. എന്നാല്‍ ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ജോലിക്കാരോട് രഞ്ജിത് നിര്‍ദേശിച്ചിരുന്നതായി പോലീസ് പറയുന്നു. തുടര്‍ന്ന് സൂര്യ ജീവനൊടുക്കാുകയായിരുന്നു.

അതേസമയം യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതായാണ് വിവരം. രഞ്ജിത് കുമാറിന്‍റെ അഭിഭാഷകന്‍ ഹിതേഷ് ഗുപ്ത പറയുന്നതനുസരിച്ച്, ദമ്പതികള്‍ 2023 ല്‍ വേര്‍പിരിഞ്ഞിരുന്നു. രഞ്ജിത് കഴിഞ്ഞ ശനിയാഴ്ച സൂര്യയുമായി വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കിരുന്നയതായും അദ്ദേഹം വ്യക്തമാക്കുന്നു.

article-image

aeswsdsfdfsdfvfsdaeq

You might also like

Most Viewed