മൊബൈൽ ഫോൺ, ചാർജർ, ക്യാൻസർ മരുന്നുകളുടെ വില കുറയും


ബഡ്ജറ്റിൽ അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുമെന്ന് പ്രഖ്യാപനം. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്.

മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബോൽ ഫോണുകൾക്കും അനുബന്ധ പാർട്ടുകൾക്കുമാണ് തീരുവ കുറച്ചിരിക്കുന്നത്.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്. സ്വർണത്തിന് 6 ശതമാനമായി കുറച്ചിരിക്കുന്നത് സ്വർണ വ്യാപാരികളുടെ ആവശ്യപ്രകാരമാണ് നടപടി. പ്ലാറ്റിനത്തിന് 6.4 ശതമാനമാക്കി കുറച്ചു. വസ്ത്രങ്ങൾക്കും വില കുറയും. വസ്ത്രങ്ങൾക്ക് കസ്റ്റംസ് തീരുവ വെട്ടി കുറച്ചു. പ്ലാസ്റ്റിക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി. തുകൽ ഉത്പന്നങ്ങൾക്ക് വില കുറയും.

article-image

AZSFGGRFREWE

You might also like

Most Viewed