മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി ഭീഷണി
മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി ഭീഷണി. പ്രധാനപ്പെട്ട വനം-പരിസ്ഥിതി വകുപ്പുകള്‍ എടുത്തുകളഞ്ഞതോടെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന് നാഗര്‍സിങ് ചൗഹാന്‍ ഭീഷണി മുഴക്കി. ചൗഹാനെ വകുപ്പുകളില്‍ നിന്നും നീക്കി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയായിരുന്നു. പട്ടിക ജാതി ക്ഷേമ വകുപ്പ് മാത്രമാണ് നിലവില്‍ നാഗര്‍ സിംങ് ചൗഹാന്റെ ചുമതലയിലുള്ളത്. കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തനാണ് നാഗര്‍ സിങ് ചൗഹാന്‍. വരും ദിവസങ്ങളില്‍ തനിക്കൊപ്പം ലോക്‌സാംഗമായ ഭാര്യയും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രത്‌ലാമില്‍ നിന്നുള്ള ലോക്‌സഭാംഗമമാണ് ഭാര്യ അനിത നാഗര്‍ സിങ്.
'വനം-പരിസ്ഥിതി മന്ത്രിയെന്ന നിലയില്‍ ആദിവാസി ക്ഷേമത്തിനായി കഴിവിന്റെ പരമാവധി പരിശ്രമിച്ചു. എന്നാല്‍ എല്ലാം പെട്ടെന്നായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരാള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കി, തന്നെ ഒരു വകുപ്പില്‍ മാത്രം ഒതുക്കി. അലിജാപൂരില്‍ ആരും ബിജെപി കൊടിപിടിക്കാത്ത കാലത്തും, കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നീക്കത്തില്‍ അതൃപ്തനാണ്. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നുവന്ന ബിജെപി നേതാവിന്റെ അതേ വില കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നയാള്‍ക്ക് നല്‍കി. അത് കൂടുതല്‍ വേദനിപ്പിച്ചു. ജനങ്ങളെ സേവിക്കാന്‍ എനിക്ക് മന്ത്രിപദവി ആവശ്യമില്ല. എംഎല്‍എ ആയിരുന്നും ഞാന്‍ അത് ചെയ്യും,' നാഗര്‍ സിങ് ചൗഹാന്‍ പറഞ്ഞു.
v bvcdfxcdza