മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രിന്‍റെ ബജറ്റ് അവതരണം ആരംഭിച്ചു; ബി​ഹാ​റി​നും ആ​ന്ധ്ര​യ്ക്കും വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍


മൂന്നാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് ജനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ കോള്. ബീഹാറില്‍ രണ്ട് പുതിയ എക്സ്പ്രസ് വേകള്‍ നിര്‍മക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഗംഗാ നദിയില്‍ രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിക്കും. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളം ആരംഭിക്കുമെന്നും നിര്‍മല പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്നും ബജറ്റ് പറയുന്നു. ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റിലുണ്ട്. ആന്ധ്രയുടെ തലസ്ഥാന വികസനത്തിനായ 15,000 കോടി രൂപ ധസഹായം ലഭ്യമാക്കും.

 

അതേസമയം, ബജറ്റില്‍ കേരളത്തിൽ സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനത്തിന്‍റെ ആവശ്യമാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

article-image

Q3RWTFGGHHQE

You might also like

Most Viewed