അര്‍ജുനായി തിരച്ചിൽ ഊർജിതം; റഡാറില്‍ ലോറിയുടെ ലൊക്കേഷന്‍', സ്ഥിരീകരിക്കാന്‍ പരിശോധന
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം. റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ അംഭാവമെന്ന് ലോറി ഉടമ മനാഫ്. എസ്പിയും കളക്ടറും മാത്രമാണ് സംഭവ സ്ഥലത്തുള്ളത്. മറ്റ് ഉദ്യോഗസ്ഥര്‍ ഒന്നും സ്ഥലത്തില്ല. അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥരില്ല. രക്ഷാപ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസത്തെ വേഗത പോലും ഇന്നില്ല. അനുകൂല കാലാവസ്ഥയായിട്ട് പോലും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും മനാഫ് പ്രതികരിച്ചു.
aqwrfDsdsdfs