പൂജ ഖേദ്കറിന്റെ IAS റദ്ദാക്കും; നടപടി തുടങ്ങി യുപിഎസ്‌സി


പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്‌സി. പൂജ ഖേദ്കറിന്റെ ഐഎസ് റദ്ദാക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പൂജയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി യുപിഎസ്‌സി അറിയിച്ചു. ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവർ സർവീസിൽ പ്രവേശിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളപ്പിച്ചിരുന്നു.

പരിശീലനത്തിൽ പ്രവേശിച്ചതിന് പിന്നാലെ വി.ഐ.പി. പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പൂജയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണന്ന് ആരോപണമുണ്ടായിരുന്നു. പുണെ കളക്ടറോട് കാറും ഔദ്യോഗിക ബംഗ്ലാവും പൂജ ആവശ്യപ്പെട്ടിരുന്നു. പൂജയ്ക്കെതിരേ കേന്ദ്രത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

article-image

aqweergerww

You might also like

Most Viewed