ഒരുമാസത്തിനിടെ പതിനഞ്ചാമത്തെ പാലവും തകർന്ന് ബിഹാർ


ബിഹാറിൽ വീണ്ടും പാലം തകർന്നു. ഒരുമാസത്തിനിടെ തകരുന്നത് പതിനഞ്ചാമത്തെ പാലം. നദിയിലെ ജലനിരപ്പ് ഉയർന്നതാണ് പാലം തകരാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ബിഹാറിൽ ഒരുമാസത്തിനിടെ പതിനഞ്ചാമത്തെ പാലമാണ് തകർന്നത്. കനത്ത മഴയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു.

വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്.

article-image

wasfrvdfsewdssdfrsd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed