കനത്ത തോൽവി; അജിത് പവാർ പക്ഷത്തിലെ പ്രധാനപ്പെട്ട നേതാക്കൾ തിരികെ ശരത് പവാർ പക്ഷത്തേക്ക്


ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം അജിത് പവാർ പക്ഷത്തിലെ പ്രധാനപ്പെട്ട നേതാക്കൾ തിരികെ ശരത് പവാർ പക്ഷത്തേക്ക്. പാർട്ടിയുടെ ശക്തികേന്ദ്രമായ പിംപ്രി - ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേർ രാജിവെച്ചു. പിംപ്രി - ചിഞ്ച് വാഡ് ഘടകത്തിന്റെ പ്രസിഡന്റ് അജിത് ഗഹ്‌വാനെ, യുവജനവിഭാഗം തലവൻ യഷ് സാനെ അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. പാർട്ടി വിട്ടുപോയ നേതാക്കൾക്ക് ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്ന ശരത് പവാറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് രാജി എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ഈ മേഖലയിലെ പതിനാറോളം അജിത് പക്ഷ നേതാക്കൾ ശരത് പവറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവരിൽ കഴിഞ്ഞ ദിവസം രാജിവെച്ച പ്രസിഡന്റ് അജിത് ഗഹ്‌വാനെയടക്കം ഉണ്ടായിരുന്നു. ഇവർ വരുന്ന ഇരുപതാം തീയതി ശരദ് പവാറിന്റെ സാന്നിധ്യത്തിൽ തന്നെ പക്ഷത്തിലേക്ക് ചേരുമെന്നാണ് സൂചന.

article-image

daddfsdsffdsfddf

You might also like

Most Viewed