കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. രഗ്നഗിരി സെഷനിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു. കനത്ത മഴ ട്രാക്കിലെ മണ്ണ് നീക്കുന്നതിന് തടസമാകുന്നെന്ന് റെയിൽവേ അറിയിച്ചു.
രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് രത്നഗിരി മണ്ണിടിച്ചിൽ. ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. കേരളത്തിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിൻ റദ്ദാക്കുകയും 9 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തു. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസാണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആണ് റദ്ദാക്കിയത്.
16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടിരുന്നു. 12617 എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, 20909 കൊച്ചുവേളി – പോർബന്തർ എക്സ്പ്രസ്, 16346 തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്, 12977 എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസ്, 12484 അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകളും വഴി തിരിച്ചുവിട്ടു.
qFSWDEDESWFDFHSHRF