ഹരിയാനയില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി


ചണ്ഡീഗഡ്: ഹരിയാനയില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്‍റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് ഗുണ്ടകളുമായി ഏറ്റുമുട്ടല്‍ നടത്തിയത്. സോനിപത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്‍റെ സംഘത്തില്‍പ്പെട്ട ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഹരിയാനയിലെ വ്യവസായികളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പോലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ ഒരാള്‍ ഡല്‍ഹിയിലെ ബര്‍ഗര്‍ കിംഗില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

article-image

േോ്ി്േി

You might also like

Most Viewed