നീറ്റ് പരീക്ഷയിൽ കൂട്ടക്രമക്കേട് നടന്നിട്ടില്ല'; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ


നീറ്റ് പരീക്ഷയിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. മെയ് അഞ്ചിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ 'കൂട്ടക്രമക്കേട്' നടന്നിട്ടില്ലെന്നാണ് സർക്കാറിന്റെ സത്യവാങ്മൂലം‌. ജൂലൈ എട്ടിന് കേസ് പരിഗണിക്കവെ, പരീക്ഷാ പേപ്പർ ചോർന്നതടക്കമുള്ള വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും നാഷണൽ ടെസ്റ്റ് ഏജൻസിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നീറ്റ് - യുജി പരീക്ഷയിൽ ഐഐടി മദ്രാസിന്റെ പഠന റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം കേന്ദ്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

പരീക്ഷയിൽ ദുരുപയോഗം നടന്നതിന്റെയോ ‌വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചതിന്റെയോ സൂചനയില്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. മാർക്ക് നൽകുന്നതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിന്റെ ആദ്യ നാല് ഘട്ടങ്ങൾ ജൂലൈ മൂന്നാമത്തെ ആഴ്ച ആരംഭിക്കുമെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഒരു പരീക്ഷാ‍ർത്ഥി ക്രമക്കേട് കാണിച്ചതായി കണ്ടെത്തിയാൽ കൗൺസിലിംഗ് പ്രക്രിയയിലോ അതിനുശേഷമോ ഉള്ള ഘട്ടങ്ങളിൽ പ്രവേശനം റദ്ദാക്കപ്പെടുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

article-image

adsadsadsdas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed