ഭീകരർ എത്തിയത് പാകിസ്താനിൽ നിന്ന്; അത്യാധുനിക ആയുധങ്ങൾ, രക്ഷപ്പെടാൻ പ്രാദേശിക ഗൈഡ്
കത്വയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ എത്തിയത് പാകിസ്താനിൽ നിന്നെന്നും ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങളെന്നും റിപ്പോർട്ടുകൾ. ഇവർക്ക് ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രദേശവാസികളിൽ നിന്ന് സഹായവും ലഭിച്ചതായാണ് സൂചന.
എം 4 കാർബൈൻ റൈഫിളുകളും സ്ഫോടകവസ്തുക്കളുമാണ് ഭീകരർ ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഭീകരർക്ക് പ്രാദേശികസഹായം ലഭിച്ചു. വാഹനഗതാഗതം അത്രകണ്ട് പ്രായോഗികമല്ലാത്ത റോഡിൽ, കുറഞ്ഞ വേഗതയിലായിരുന്നു സൈനിക വാഹനം വന്നുകൊണ്ടിരുന്നത്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട്, ഭീകരർ അടുത്തുള്ള ഒരു കുന്നിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് ഭീകരർ പ്രദേശം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരർക്ക് മുഴുവൻ സമയ സഹായിയായി ഒരു പ്രാദേശിക ഗൈഡും ഉണ്ടായിരുന്നു. ഇയാളാണ് ആക്രമണം നടത്തേണ്ട സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നും, ആക്രമണത്തിനുശേഷം ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
efrwghfghhghgdhd