വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ഹേമന്ത് സോറൻ; നാല്പത്തിയഞ്ച് എംഎൽഎമാരും പിന്തുണച്ചു
ജാർഖണ്ഡ് നിയമസഭയിൽ ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് മുക്തി മോർച്ചയുടെ എല്ലാ എംഎൽഎമാരും ഹേമന്ത് സോറനെ പിന്തുണച്ചു. 81 അംഗങ്ങളുള്ള നിയമസഭയിൽ 45 എംഎൽഎമാരാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഭരണ സഖ്യത്തിലുള്ളത്. അഴിമതി ആരോപണത്തിൽ ഇഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറൻ അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തുന്നത്.
ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായിട്ട് കഴിഞ്ഞ ജൂലായ് നാലിനാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ സി പി രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇൻഡ്യ മുന്നണി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
SZDVDSVDSVSDGS