സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി


ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നു. ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചുപേർ കുടുങ്ങികിടക്കുന്നു. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും ഉള്‍പ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു.

article-image

swetghjghjmghjkmft

You might also like

  • Lulu Exchange
  • Straight Forward

Most Viewed