രണ്ടാഴ്ചക്കിടെ തകർന്നത് 12 പാലങ്ങൾ: ബിഹാറിൽ 11 എൻജിനീയർമാർക്ക് സസ്പെൻഷൻ


പട്ന: രണ്ടാഴ്ചക്കിടെ 12 പാലങ്ങൾ തകർന്ന ബിഹാറിൽ 11 എൻജിനീയർമാർക്ക് സസ്പെൻഷൻ. പാലങ്ങൾ പുനർനിർമിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടു. നിർമാണത്തിന്‍റെ ചെലവ് കുറ്റാക്കാരായി കണ്ടെത്തുന്ന കരാറുകാരിൽനിന്ന് ഈടാക്കും. ഫ്ളയിങ് സ്ക്വാഡ് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് നടപടി. പാലങ്ങളുടെ തകർച്ചക്ക് പ്രധാന കാരണം എൻജിനീയർമാർ മേൽനോട്ടം വഹിക്കാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറുകാരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

വ്യാഴാഴ്ച രാത്രി സരൺ ജില്ലയിൽ പാലം തകർന്നതോടെയാണ് ആകെ എണ്ണം 12 ആയി ഉയർന്നത്. സംഭവങ്ങളിൽ വിശദമായ അന്വേഷണം പൂർത്തിയാകുന്നതു വരെ കരാറുകാർക്കുള്ള പണം നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ സർക്കാർ പ്രത്യേക സമിതിയെ ഏർപ്പെടുത്തും.

article-image

dsfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed