നീറ്റ് പരീക്ഷ; പുനഃപരീക്ഷയുടെ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും അതിനാൽ പുനഃപരീക്ഷയുടെ ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. നിലവിലുള്ള പരീക്ഷ റദ്ദാക്കുന്നത് പഠിച്ച പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയമാണ് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നീറ്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്താൻ സി.ബി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് പോലുള്ള കോഴ്സുകൾക്കുള്ള പ്രവേശപരീക്ഷയായ നീറ്റിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹരജികളുമെത്തി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജികൾ. ജൂൺ 11ന് ഹരജി പരിഗണിക്കുന്നതിനിടെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്റേയും പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടേയും പ്രതികരണം സുപ്രീംകോടതി തേടിയിരുന്നു. ഹരജിക്കാർ പരീക്ഷയുടെ കൗൺസിങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.
sdsfd