ഹേമന്ദ് സോറൻ വീണ്ടും ജാർഖണ്ഡ‍് മുഖ്യമന്ത്രിയായേക്കും
ഭൂമി തട്ടിപ്പ് കേസിൽ ജാമ്യത്തിലിറഭങ്ങിയ ഹേമന്ദ് സോറൻ വീണ്ടും ജാർഖണ്ഡ‍് മുഖ്യമന്ത്രിയായേക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ദ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എന്നാൽ ഇപ്പോൾ ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് ജാർഖണ്ഡ് മുക്തി മോർച്ച നേതാവ്.
ഇതുമായി ബന്ധപ്പെട്ട് റാഞ്ചിയിൽ ഇൻഡ്യ സഖ്യ എംഎൽഎമാരുടെ യോഗം ചേർന്നു. സോറൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് യോഗത്തിൽ തീരുമാനമായതായാണ് ലഭിക്കുന്ന വിവരം. ജൂൺ 28നാണ് ഹേമന്ദ് സോറന് ജാമ്യം ലഭിച്ചത്. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഹേമന്ദ് സോറൻ രാജിവച്ചതോടെയാണ് ബന്ധുവായ ചമ്പൈ സോറൻ മുഖ്യമന്ത്രിയായത്.
യോഗ തീരുമാനം നടപ്പിലായാൽ ഇത് മൂന്നാം തവണയാകും ഹേമന്ദ് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന ചമ്പൈ സോറൻ ജാർഖണ്ഡ് മുക്തി മോർച്ച വർക്കിങ് പ്രസിഡന്റാകും. ഗവർണർ സി പി രാധാകൃഷ്ണൻ റാഞ്ചിയിൽ മടങ്ങിയെത്തിയാൽ ഇൻഡ്യ മുന്നണി സഖ്യം അദ്ദേഹത്തെ നേരിട്ട് കാണും. ചമ്പൈ സോറൻ വൈകീട്ടോടെ രാജി ഗവർണർക്ക് സമർപ്പിച്ചേക്കും. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം സോറൻ ഉന്നയിക്കും. ഇതിന് മുമ്പ് ജെഎംഎമ്മിന്റെയും ഇൻഡ്യ മുന്നണിയുടെയും നിയമസഭാ കക്ഷി നേതാവായി ഹേമന്ദ് സോറനെ തിരഞ്ഞെടുക്കും.
SDFVDFDFGF