സഭാരേഖകകളില്‍ നിന്ന് തന്‍റെ നീക്കം ചെയ്ത പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി


ന്യൂഡല്‍ഹി: സഭാരേഖകകളില്‍ നിന്ന് തന്‍റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത സംഭവത്തിൽ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. നടപടി ഞെട്ടിക്കുന്നതാണെന്നും സഭാരേഖകളിൽ നിന്ന് നീക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സഭയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണ്. ഓരോ അംഗത്തിനും ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉന്നയിക്കുകയെന്നത് ഓരോ അംഗത്തിന്‍റെയും അവകാശമാണ്. 

തന്‍റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്ന നടപടി പാര്‍ലമെന്‍ററി ജനാധിപത്യത്തിനെതിരാണ്. സഭാ നടപടികളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ നിബന്ധനകള്‍ അത്തരം വാക്കുകൾക്ക് മാത്രമാണ്. എന്നാൽ തന്‍റെ പ്രസംഗത്തിൽനിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ ചട്ടം 380ല്‍ ഉള്‍പ്പെടുന്നവയല്ലെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

article-image

xsgvdfsgd

You might also like

Most Viewed