രാഹുൽ‍ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ‍നിന്ന് നീക്കി


ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ‍ ഗാന്ധിയുടെ ചില പരാമർ‍ശങ്ങൾ‍ സഭാരേഖകളിൽ‍നിന്ന് നീക്കി. തിങ്കളാഴ്ച രാഹുൽ ലോക്സഭയിൽ നടത്തിയ ചില പരാമർ‍ശങ്ങൾ‍ക്കെതിരേ ബിജെപി എംപിമാർ‍ സ്പീക്കറെ കണ്ട് പരാതി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദുക്കൾ‍ എന്ന് അവകാശപ്പെടുന്നവർ‍ അക്രമം നടത്തുന്നു, ആർ‍എസ്എസ് അല്ല ഹിന്ദുക്കൾ‍ തുടങ്ങിയ പരാമർ‍ശങ്ങളാണ് നീക്കിയത്. 

ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നെന്നടക്കം പറഞ്ഞാണ് രാഹുൽ തിങ്കളാഴ്ച ബിജെപിയെ കടന്നാക്രമിച്ചത്. നിങ്ങൾ ഹിന്ദുവല്ല. ബിജെപിയും ആർഎസ്എസും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രസംഗത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. താൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. രാഹുൽ മാപ്പ് പറയുന്നണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

article-image

asdasd

You might also like

Most Viewed