മണിപ്പൂരിൽ പാലം തകർന്ന് ഒരാൾ മരിച്ചു


മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്ബോള്‍ പാലം തകർന്നു വീഴുകയായിരുന്നു.

അപകടസമയത്ത് ട്രക്കില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി. എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.

article-image

eqwrefsddfdfsadfs

You might also like

Most Viewed