അമർനാഥ് യാത്രയ്ക്ക് ഇന്ന് ആരംഭം: തീർത്ഥാടകർ ഗുഹാക്ഷേത്രത്തിലേക്ക് പുറപ്പെട്ടു


52 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് ഇന്ന് തുടക്കം. കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ ബേസ് ക്യാമ്പിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ച് ഗുഹാക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടു. കടലിൽ നിന്ന് 12,756 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ആരാധനാലയത്തിലേയ്ക്കാണ് തീർത്ഥാടകരുടെ യാത്ര. 4,603 തീർഥാടകർ അടങ്ങുന്ന ആദ്യ ബാച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വെള്ളിയാഴ്ചയാണ് കശ്മീരിലെത്തിയത്.

52 ദിവസമാണ് ഈ വർഷം തീർത്ഥാടനം നീണ്ടുനിൽക്കുക. ഓഗസ്റ്റ് 19 നാണ് സമാപനം. യാത്ര സുഗമമാക്കാൻ സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടനത്തിനായി 3.50 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗുഹാക്ഷേത്രത്തിലേക്കുള്ള രണ്ട് വഴികളിലുമായി 125 കമ്മ്യൂണിറ്റി കിച്ചണുകൾ സജ്ജീകരിച്ചിട്ടുണ്ട്. 6,000-ലധികം സന്നദ്ധപ്രവർത്തകരെയും ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

adfadfvdfsfs

You might also like

Most Viewed