നേതൃ മാറ്റ അഭ്യൂഹങ്ങൾ ശക്തമാക്കി മണിപ്പൂർ എംഎൽഎമാർ ഡൽഹിയിൽ; രാജിയില്ലെന്ന് ബീരേൻ സിംഗ്


നേതൃ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി മണിപ്പൂരിലെ എംഎൽഎമാർ ഡൽഹിയിൽ. തന്റെ പാർട്ടിയിലെയും സഖ്യകക്ഷികളിലെയും ചില എംഎൽഎമാർ ഡൽഹിയിലുണ്ടെന്ന് മുഖ്യമന്ത്രി ബീരേൻ സിങ്ങ് തന്നെ സമ്മതിച്ചു. എന്നാൽ തന്റെ രാജിയുമായി ബന്ധപ്പെട്ടാണ് എംഎൽഎമാരുടെ ഡൽഹി സന്ദർശനം എന്ന അഭ്യൂഹം ബീരേൻ സിംഗ് തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ജെഡിയു എംഎൽഎമാർ ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ബിജെപിയിൽ സമ്മർദ്ദം ചെലുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സിങ്ങിനെ മാറ്റാൻ സഖ്യ കക്ഷികൾ നിരവധി തവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവിൽ മെയ്തി- കുക്കി വിഭാഗക്കാർ തമ്മിലുള്ള കലാപവും ബീരേൻ സിങ്ങിൻ്റെ വീഴ്ചയായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് സീറ്റിലും കോൺഗ്രസിനോട് പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. മെയ്തി-കുക്കി സംഘർഷം പരിഹരിക്കുന്നതിൽ ബീരേൻ സിങ്ങ് പരാജയപ്പെട്ടുവെന്നും അത് സംസ്ഥാനത്ത് സഖ്യത്തിന് തിരിച്ചടിയുണ്ടായി എന്നും വിലയിരുത്തലുണ്ടായിരുന്നു. സംസ്ഥാനത്തെ 60 അസംബ്ലി സീറ്റുകളിൽ 53 എണ്ണവും ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിന്റെ കയ്യിലാണ്. ബിജെപിക്ക് മാത്രം 37 എംഎൽഎമാരുണ്ട്. അതേ സമയം മണിപ്പൂരിൽ ശാശ്വത സമാധാനത്തിന് പുതിയ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ്ങ് പറഞ്ഞു.

article-image

FHJFHFDFHFHJJHHJF

You might also like

Most Viewed