മദ്യനയക്കേസിൽ കേജരിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ


മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് സിബിഐയുടെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. കേജരിവാളിനെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സിബിഐ ഉടന്‍ നീങ്ങും. മദ്യനയക്കേസില്‍ സിബിഐ ആണ് ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇഡി കേസെടുത്തത്.

ഇഡി കേസില്‍ നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് കേജരിവാള്‍. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചാലും കേജരിവാളിന് ഇനി പുറത്തിറങ്ങാനാവില്ല. ഈ സാഹചര്യത്തിൽ ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേജരിവാള്‍ പിന്‍വലിച്ചു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പിന്‍വലിച്ചത്. സിബിഐ കേസ് കൂടി ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി നല്‍കാനാണ് തീരുമാനം.

article-image

Ωcxvxdas

You might also like

Most Viewed