സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം, ഡിഎംകെയ്ക്ക് വാഗ്ദാനവുമായി ബിജെപി, ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമം
സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം എന്നാണ് വാഗ്ദാനം. കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറിനായി അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.
ലോക്സഭ സ്പീക്കർ സ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി നീക്കം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കാമെന്ന് അറിയിച്ച ബിജെപി, സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലിൽ നിന്ന് രാവിലെ ഇന്ത്യ സഖ്യ നേതാക്കൾ പിൻമാറിയിരുന്നു.
പ്രോട്ടെം സ്പീക്കറുടെ പാനലിൽ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, സുധീപ് ബന്ദോപദ്ധ്യായ എന്നീ ഇന്ത്യ സഖ്യ നേതാക്കളുടെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്. സഭ തുടങ്ങുന്നതിന് മുമ്പ് പിൻമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്കി. പാനലിൽ നിന്ന് പിൻമാറേണ്ട എന്നായിരുന്നു തുടക്കത്തിൽ ഡിഎംകെയുടെ നിലപാട്. സ്പീക്കർ സ്ഥാനാർത്ഥിയെ ഉടൻ നിശ്ചയിക്കാനിരിക്കെ ഇക്കാര്യത്തിൽ ഡിഎംകെയെ സർക്കാർ സമീപിച്ചു എന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം എന്നാണ് വാഗ്ദാനം. കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറിനായി അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം പുതിയ സ്പീക്കറെ അറിയിക്കുമെന്നും രാഹുൽ നിലപാട് ഇതുവരെ എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
efrwarweaweeqweqw