പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് AICC ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്


പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്. പാർട്ടി ആസ്ഥാനത്തെത്തി രാഹുൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു പ്രവർത്തകർ രാഹുലിന്റെ പിറന്നാൾ ആഘോഷമാക്കി. രാഹുലിന്റെ പിറന്നാൾ പ്രമാണിച്ച് രാവിലെ മുതൽ നൂറുകണക്കിന് പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്തെത്തിയത്.

പതിവ് പിറന്നാൾ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രാഹുൽ ഇക്കുറി എഐസിസി ആസ്ഥാനത്തെത്തിയതോടെ ആവേശം ഇരട്ടിയാക്കി. എഐസിസി ആസ്ഥാനത്തെ ആഘോഷം ഉപേക്ഷിച്ച്, ചേരികളിലെത്തി ആവശ്യസാധനങ്ങൾ വിതരണം ചെയ്യാനായിരുന്നു രാഹുൽ പ്രവർത്തകർക്ക് നൽകിയ നിർദ്ദേശം. എന്നിട്ടും പ്രവർത്തകരും നേതാക്കളും പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചതോടെയാണ് രാഹുൽ എഐസിസി ആസ്ഥാനത്ത് എത്തിയത്.

യോഗം കഴിയും വരെ രാഹുലിനായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കാത്തു നിന്നു. നഷ്ടപ്രതാപത്തിൽ നിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവും, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവും 54 ആം പിറന്നാൾ രാഹുലിന് ഇരട്ടിമധുരമാകും.

article-image

erwghtyhjmgtghjtders

You might also like

Most Viewed