ബോംബ് ഭീഷണി; ജയ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

ജയ്പുർ: ബോംബ് ഭീഷണി സന്ദേശത്തിനെ തുടർന്ന് ജയ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു. ഇ−മെയിയിലൂടെയാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെ തുടർന്ന് പോലീസും സിഐഎസ്എഫും വിമാനത്താവളത്തിൽ പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെത്താനാകാത്തതിനെതുടർന്ന് സന്ദേശം വ്യാജമാണെന്നാണ് പോലീസ് അറിയിച്ചത്.
കഴിഞ്ഞ ഏപ്രിലിലും വിമാനത്താവളത്തിന് ബോംബ് ഭീഷണി വന്നിരുന്നു.
sdfdsf