അദാനി ഗ്രൂപ്പ് ഭൂട്ടാനിൽ 570 മെഗാവാട്ട് ജലവൈദ്യുത നിലയം സ്ഥാപിക്കും

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഭൂട്ടാനിൽ 570 മെഗാവാട്ട് ജലവൈദ്യുത നിലയം സ്ഥാപിക്കും. ചുഖ പ്രവിശ്യയിലാണ് ജല വൈദ്യുത നിലയം സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേയു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഗൗതം അദാനിയുടെ പാരമ്പര്യേതര ഊർജ ഉത്പാദന കമ്പനിയായ അദാനി ഗ്രീൻ എനർജിക്ക് ശ്രീലങ്കയിൽ കാറ്റാടിപാടം സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതു പ്രകാരം അദാനി ഗ്രീൻ എനർജി ശ്രീലങ്കയിലെ മാന്നാറിലും പൂനാരിനിലും കാറ്റാടി വൈദ്യുതി നിലയങ്ങൾ നിർമിക്കും. 20 വർഷത്തെക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചിരുന്നു.
sdfsf