പ്രണയത്തിൽ നിന്ന് പിന്‍മാറിയ പെൺകുട്ടിയെ നടുറോഡിൽവച്ച് അടിച്ചുകൊന്നു

മുംബൈ: പ്രണയത്തിൽ നിന്ന് പിന്‍മാറിയതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് നടുറോഡിൽവച്ച് അടിച്ചുകൊന്നു. മുംബൈ സ്വദേശിനി ആരതി യാദവ്(20) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രോഹിത് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ മുംബൈ വസായിൽവച്ചാണ് യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നത്. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ച് യുവാവ് പെൺകുട്ടിയെ വലിയ സ്പാനർ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ രോഹിത് യാദവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
sdfsf