നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് വിജയ്‌യുടെ രാഷ്ട്രീയ പാർ‍ട്ടി


ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ‍ സ്ഥാനാർ‍ഥികളെ നിർ‍ത്തില്ലെന്ന് വ്യക്തമാക്കി നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാർ‍ട്ടി തമിഴക വെട്രി കഴകം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ടിവികെ ജനറൽ‍ സെക്രട്ടറി എന്‍.ആനന്ദ് സൂചിപ്പിച്ചു. ഇതോടെ വിക്രവണ്ടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ‍ ടിവികെ മത്സരിക്കില്ലെന്ന് ഉറപ്പായി. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർ‍ന്നാണ് വിക്രവണ്ടയിൽ‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. ജൂലൈ 10ന് ആണ് തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിൽ‍ ഒരു പാർ‍ട്ടിയെയും പിന്തുണയ്ക്കില്ലെന്ന് ടിവികെ പറഞ്ഞു. 

ആദ്യ പൊതുയോഗത്തിൽ‍ പാർ‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെയും നയത്തെയും സംബന്ധിച്ച് വിജയ് തന്നെ പ്രഖ്യാപനം നടത്തുമെന്ന് ആനന്ദ് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന പേരിൽ‍ രാഷ്ട്രീയ പാർ‍ട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർ‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാന്‍ ക്ലബ് അംഗങ്ങൾ‍ രാഷ്ട്രീയത്തിൽ‍ കൂടുതൽ‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed