നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ബീഹാറിൽ നിന്ന് ചോർന്നു; 13 പരീക്ഷാർ‍ത്ഥികൾ പൊലീസ് കസ്റ്റഡിയിൽ


ബീഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. 13 പരീക്ഷാർ‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർ‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. 7 വിദ്യാർ‍ത്ഥികൾ‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽ‍കിയിട്ടുണ്ട്.  വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. 

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. കേന്ദ്രസർ‍ക്കാരിന്‍റെ എല്ലാ വാദങ്ങളെയും ദുർ‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില ഉദ്യോഗാർ‍ത്ഥികൾ‍ 20 മുതൽ‍ 30 ലക്ഷം രൂപ വരെ നൽ‍കി ചോദ്യപേപ്പർ‍ കൈക്കലാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ‍ പുറത്തു വന്നിരിക്കുന്നത്. നാഷണൽ‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യങ്ങൾ‍ ഉന്നയിച്ചിരുന്നു. എന്നാൽ‍ ആദ്യഘട്ടത്തിൽ‍ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനാൽ‍ രണ്ടാം ഘട്ടത്തിൽ‍ വീണ്ടും ചോദ്യങ്ങൾ‍ ഉന്നയിച്ചിട്ടുണ്ട്.

article-image

dsfgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed