ഋഷികേശ് − ബദരീനാഥ് ദേശീയപാതയിൽ ടെംപോ ട്രാവലർ പുഴയിലേക്ക് മറിഞ്ഞ് എട്ടു മരണം
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഋഷികേശ് − ബദരീനാഥ് ദേശീയപാതയിൽ ടെംപോ ട്രാവലർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടു മരണം. 15 പേർക്ക് പരിക്കേറ്റു. എസ്ഡിആർഎഫും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. രുദ്രപ്രയാഗിൽ രാവിലെയാണ് സംഭവം. 23−ലധികം പേരുമായി യുപിയിലെ നോയിഡയിൽ നിന്ന് രുദ്രപ്രയാഗിലേക്ക് വരികയായിരുന്ന ട്രാവലർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
sdfsdf