ജമ്മുകാഷ്മീരിലെ ദോഡ ജില്ലയിലെ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു


ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡ ജില്ലയിലെ രണ്ട് ആക്രമണങ്ങളിൽ ഉൾപ്പെട്ട നാല് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മുകാഷ്മീർ പോലീസ് പുറത്തുവിട്ടു. ഭീകരരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച, ഭാദേർവയിലെ ചാറ്റർഗല്ലയിലെ നാൽ രാഷ്ട്രീയ റൈഫിൾസിന്‍റെയും പോലീസിന്‍റെയും സംയുക്ത ചെക്ക്‌പോസ്റ്റിലേക്ക് ഭീകരർ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരനുൾപ്പെടെ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുടെ രേഖചിത്രം പങ്കുവച്ച പോലീസ്, ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പരിതോഷികം നൽകുമെന്ന് അറിയിക്കുകയായിരുന്നു. ഈ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചും നീക്കത്തെക്കുറിച്ചും വിവരങ്ങൾ നൽകാൻ ജമ്മുകാഷ്മീർ പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു. 

ചൊവ്വാഴ്ച രാത്രി, റിയാസി ജില്ലയിൽ ഒരു പാസഞ്ചർ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ഭീകരന്‍റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കും 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

article-image

ി്ിുപ്പ

You might also like

Most Viewed