പേമ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഇറ്റാനഗർ: ബിജെപി നേതാവ് പേമ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പേമ ഖണ്ഡു തുടര്‍ച്ചയായ മൂന്നാം തവണയാണ് അരുണാചലിന്‍റെ മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ കെ.ടി.പര്‍നായക് സത്യവാചകം ചൊല്ലികൊടുത്തു. ഇറ്റാനഗറിലെ ഡികെ കണ്‍വന്‍ഷന്‍ സെന്‍ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി.നദ്ദ, പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 സീറ്റുകളില്‍ 46 എണ്ണത്തില്‍ വിജയിച്ചാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്.
ോേി്േി