ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി; മൂ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു


ന്യൂഡൽഹി:

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റു. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നിയുക്ത മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചൊല്ലി. തുടർന്ന് രാജ്നാഥ് സിംഗ്,അമിത്ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞ ചൊല്ലി. തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രി എന്ന ജവഹർലാൽ നെഹ്റുവിന്‍റെ റിക്കോർഡിന് ഒപ്പമെത്താൻ മോദിക്കായി. തെരഞ്ഞെടുക്കപ്പെട്ട എണ്ണായിരം പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ഇന്ത്യാ സഖ്യത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ്, വ്യവസായ പ്രമുഖൻ മുകേഷ് അംബാനി, ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞക്ക് സാക്ഷികളായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെൽസ് ഉപരാഷ്‌ട്രപതി അഹമ്മദ് അഫീഫ്, ശ്രീലങ്കൻ പ്രസിഡന്‍റ് റെനിൽ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed