നരേല വ്യവസായ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
നരേല വ്യവസായ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ആറുപേർക്ക് പരിക്ക്. ശ്യാം (24), രാം സിംഗ് (30), ബീർപാൽ (42) എന്നിവരാണ് മരിച്ചത്. പുഷ്‌പേന്ദർ (26), ആകാശ് (19), മോഹിത് കുമാർ (21), മോനു (25), ലാലു (32), രവി കുമാർ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 3.35നാണ് സംഭവം.
രോഹിണി സ്വദേശികളായ അങ്കിത് ഗുപ്തയുടെയും വിനയ് ഗുപ്തയുടെയും ഉടമസ്ഥതയിലുള്ള ശയം കൃപ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പൈപ്പ് ലൈനുകളിൽ നിന്നുള്ള വാതക ചോർച്ചയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ കംപ്രസർ അമിതമായി ചൂടാകുകയും പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഡൽഹി ഫയർ സർവീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
dfgdfg