ലോക്സഭയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ നയിക്കും
ലോക്സഭയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ നയിക്കും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയിലാണ് തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച പ്രമേയം പ്രവർത്തക സമിതി പാസാക്കി. മുതിർന്ന നേതാവെന്ന നിലയിൽ രാഹുൽ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അഭിപ്രായപ്പെടുകയായിരുന്നു. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച തുടരുകയാണ്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാർക്ക് നന്ദി അറിയിക്കാന്‍ രാഹുൽ അടുത്തയാഴ്ചയെത്തും. അതിന് ശേഷമായിരിക്കും ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തണമെന്ന് കേരളത്തിലെ നേതാക്കൾ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു. അതേസമയം റായ്ബറേലി നിലനിർത്തണമെന്നാണ് ഉത്തർപ്രദേശ് പിസിസിയുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി മികച്ച മുന്നേറ്റം നടത്തിയ യുപിയിൽ ജൂണ്‍ 11 മുതൽ 15 വരെ കൃതജ്ഞതാ യാത്ര നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോൽവി പരിശോധിക്കാനും മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി.
sesf