നീറ്റ് പരീക്ഷ വിവാദം; വിശദ പരിശോധനയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി


നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടിയിരിക്കുകയാണ്. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എൻടിഎ വിശദീകരിച്ചിരുന്നു.

അതിനിടെ, നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികളുടെ പരാതികൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക വിദ്യാർത്ഥികളുടെ പരാതികൾക്ക് സർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. പരാതികൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം, നീറ്റ് പരീക്ഷ വിവാദത്തിൽ എൻടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എൻടിഎ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

article-image

DSDSAADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed