എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കും; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു


ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയുടെ ഭാഗമെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ചന്ദ്രബാബു നായിഡു എൻഡിഎയിൽ ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനും സുപ്രധാന ക്യാബിനറ്റ് പദവികൾ ആവശ്യപ്പെടാനും നീക്കം. ഞായറാഴ്ച രാവിലെ അമരാവതിയിൽ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ആന്ധ്രയിൽ 25ൽ 21 പാർലമെൻറ് സീറ്റും എൻഡിഎ സഖ്യം തൂത്തുവാരിയതോടെ ദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറുടെ റോളിലാണ് എൻ ചന്ദ്രബാബു നായിഡു. നായിഡുവുമായി ഇന്ത്യ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തിയതും അതിനാലാണ്. എന്നാൽ അഭ്യൂഹങ്ങൾ പൂർണമായി തള്ളുകയാണ് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഇക്കാര്യത്തിൽ ഒരു പുനരാലോചനയും ഇല്ലെന്നുമാണ് പ്രഖ്യാപനം.

വമ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ എൻഡിഎയിൽ നായിഡു നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവിയും ക്യാബിനറ്റിൽ സുപ്രധാന പദവികളും വിലപേശി വാങ്ങാനാണ് നീക്കം. എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കും. സ്പീക്കർ പദവിക്കും അവകാശവാദം ഉന്നയിച്ചേക്കും. ചന്ദ്രബാബു നായിഡുവിനെ കൂടാതെ ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണും എൻഡിഎ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ടിഡിപിക്ക് സമാനമായ ഉപാധികൾ പവൻ കല്യാണും മുന്നോട്ടുവയ്ക്കും. ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞ 9-ന് രാവിലെ 11.53 ന് അമരാവതിയിൽ നടക്കും. നാലാം തവണയാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ചന്ദ്രബാബു നായിഡുവിൻ്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞയ്ക്കുശേഷമായിരിക്കും മന്ത്രിമാരെയും വകുപ്പുകളേയും തീരുമാനിക്കുക.നാരാ ലോകേഷും പവൻ കല്യാണും ടിഡിപി – ജനസേന സർക്കാരിന്‍റെ നിർണായക സ്ഥാനങ്ങൾ അലങ്കരിക്കും.

article-image

dffrsdsdeewt

You might also like

  • Lulu Exchange
  • Straight Forward

Most Viewed