‘രാഹുൽ നിലനിർത്തുന്ന മണ്ഡലം ഉടൻ തീരുമാനിക്കും, പ്രതിപക്ഷ നേതാവിനെ കൂട്ടായി ആലോചിക്കും; വേണുഗോപാൽ


ഇന്ത്യ ഏകാധിപത്യത്തെ പരിധി വിട്ട് പ്രോൽസാഹിപ്പിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിട്ടില്ലെന്നും സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം ഇന്ത്യ യോഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടി അതിനുശേഷം തീരുമാനിക്കും. സഖ്യകക്ഷികളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി

നരേന്ദ്രമോദിക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യ സഖ്യം എടുത്തു ചാടി തീരുമാനമെടുക്കില്ല. കെ.മുരളീധരൻ പ്രധാന നേതാവാണ്. പാർട്ടിയാണ് തൃശൂരിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. രാഹുൽ ഗാന്ധി നിലനിർത്തുന്ന മണ്ഡലം ഉടൻ തീരുമാനിക്കും. പ്രതിപക്ഷ നേതാവിനെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും രാജ്യത്ത് കോൺഗ്രസ് ഉണർന്നെഴുന്നേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം കേരളത്തിൽ ആക്രമിച്ചത് രാഹുൽ ഗാന്ധിയെയാണ്. പരാജയ കാരണം സിപിഐഎം വിലയിരുത്തണം.ആരാണ് ‘ പപ്പു ‘ എന്ന് വ്യക്തമായി. രാഹുൽ ഗാന്ധിയെ ആക്രമിച്ച പിണറായിയുടെ നിലപാട് സിപിഐഎം പരിശോധിക്കണം. വാരാണസിയിലെ പോരാട്ടം പ്രതീക്ഷിച്ചതാണ്. മധ്യപ്രദേശ് ,ഡൽഹി പ്രകടനം പരിശോധിക്കും. പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിൽ പോയി. അജയ് റായ് മികച്ച സ്ഥാനാർഥിയാണെന്നും ഈ തെരഞ്ഞെടുപ്പിൽ നിർണായകമായത് ഉത്തർപ്രദേശിലെ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ജോഡോ യാത്ര മുതൽ കോൺഗ്രസ് കൃത്യമായി പ്രവർത്തിച്ചു. എക്സിറ്റ് പോൾ തട്ടിപ്പാണെന്ന് തെളിയിച്ചു. അയോധ്യ വിറ്റ് വോട്ടാക്കാനുള്ള ശ്രമം വിശ്വാസികൾ തള്ളിയെന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ വികാരമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

article-image

ghfgtfggf

You might also like

  • Lulu Exchange
  • Straight Forward

Most Viewed