തമിഴ്‌നാട്ടിൽ നിലയില്ലാതെ ബിജെപി; കെ അണ്ണാമലൈ പിന്നിൽ


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ലീഡ് നിലകൾ മാറിമറിയുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ നിലവിൽ പിന്നിലാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ബൂത്തെണ്ണിയപ്പോൾ വെറും ഒരു വോട്ടാണ് അണ്ണാമലൈക്ക് ലഭിച്ചത്. ഡിഎംകെയുടെ ഗണപതി പി ആണ് കോയമ്പത്തൂർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.ആകെ 39 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ 38 സീറ്റുകളിലും ഇന്ത്യ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. സംസ്ഥാനത്ത് ഏപ്രിൽ 19ന് നടന്ന തിരഞ്ഞെടുപ്പിൽ 69.72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 

സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കായി ശക്തമായ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഇരുപാർട്ടികളും വേറിട്ട് മത്സരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ജൂൺ ഒന്നിന് വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ പ്രവചനം പ്രകാരം, സംസ്ഥാനത്ത് ബിജെപി നാല് സീറ്റുകളിൽ വിജയിക്കുമെന്നാണ്. ഇന്ത്യ സഖ്യം മികച്ച നേട്ടം കൈവരിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചനത്തിൽ സൂചിപ്പിച്ചിരുന്നു. 

article-image

zxczcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed