പ്രജ്വൽ രേവണ്ണ കസ്റ്റഡിയിൽ
ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിലെ മ്യൂണിക്കിൽനിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.മെഡിക്കൽ പരിശോധനകളടക്കം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
നേരത്തേ പൊലീസ് ബ്ലൂ കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാൽ പ്രജ്വൽ രേവണ്ണ വിമാനത്താവളത്തിൽ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വൽ തിരിച്ചെത്തുന്നത്. മെയ് 31−ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രജ്വൽ രേവണ്ണ അറിയിച്ചിരുന്നു.
ോേ്ോ്