കർ‍ണാടക സർ‍ക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഡികെ ശിവകുമാർ‍


കർ‍ണാടക സർ‍ക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകൾ‍, പോത്തുകൾ‍ പന്നികൾ‍ എന്നിവയെയൊക്കെ ബലി നൽ‍കി. ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് അറിയാമെന്നും, എന്നാൽ‍ ഇതൊന്നും തന്നെ ഏൽ‍ക്കില്ലെന്നും ഡികെ ശിവകുമാർ‍ പറഞ്ഞു. രാജ രാജേശ്വരി ദേവസ്ഥാനത്തിന് സമീപത്താണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉൾ‍പ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നൽ‍കിയത്. പൂജകൾ‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാർ‍ ആരോപിച്ചു. പൂജകളിൽ‍ പങ്കെടുക്കുന്ന ആളുകളിൽ‍ നിന്നും കൃത്യമായ വിവരങ്ങൾ‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ‍ പറഞ്ഞു. എന്നാൽ‍ പൂജകൾ‍ നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ ശിവകുമാർ‍ തയ്യാറായില്ല.

കർ‍ണാടകയിൽ‍ നിന്നുള്ള ആളുകളാണ് പൂജകൾ‍ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവർ‍ക്ക് വിട്ടുനൽ‍കുന്നു. അവർ‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്ന് ഡി കെ ശിവകുമാർ‍ പറഞ്ഞു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed