സ്ഥിര ജാമ്യത്തിനായി അരവിന്ദ് കേജരിവാൾ റോസ് അവന്യൂ കോടതിയെ സമീപിച്ചു


മദ്യനയ അഴിമതിക്കേസിൽ സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ റോസ് അവന്യൂ കോടതിയെ സമീപിച്ചു. അറസ്റ്റിനെതിരെ കേജരിവാൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈമാസാദ്യം സുപ്രീംകോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനായിരുന്നു ജാമ്യം അനുവദിച്ചത്. 

ജാമ്യക്കാലയളവിൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. ജാമ്യക്കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

article-image

asdasd

You might also like

Most Viewed