സ്വർ‍ണ കടത്ത്; ശശി തരൂരിന്‍റെ പിഎ അടക്കം രണ്ട് പേർ‍ കസ്റ്റഡിയിൽ


സ്വർ‍ണം കടത്തിയ സംഭവത്തിൽ‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ പിഎ അടക്കം രണ്ട് പേർ‍ കസ്റ്റഡിയിലായെന്ന് റിപ്പോർട്ട്. ഡൽ‍ഹി വിമാനത്താവളത്തിൽ‍നിന്നാണ് തൂരിന്‍റെ സഹായി ശിവകുമാർ‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. 

500 ഗ്രാം സ്വർ‍ണമാണ് ഇവരിൽ‍നിന്ന് കണ്ടെത്തിയതെന്നാണ് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നത്. ദുബായിൽ‍നിന്ന് എത്തിയ ഒരാളുടെ കൈയിൽ‍നിന്ന് സ്വർ‍ണം വാങ്ങാന്‍ എത്തിയതാണ് ഇവരെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ‍ വിവരങ്ങൾ‍ പുറത്തുവന്നിട്ടില്ല.

article-image

jhgfjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed