കനത്ത മഴയിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്


കനത്ത മഴയിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉണ്ടായ മഴയിലും മണ്ണിടിച്ചിലിലും മിസോറാമിൽ 27 പേരും നാഗാലാൻഡിൽ നാലും അസമിൽ മൂന്നും മേഘാലയയിൽ രണ്ടുപേരും മരിച്ചെന്ന് അധികൃതർ പറഞ്ഞു. റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ, വൈദ്യുതി, ഇന്‍റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

മിസോറാമിലെ ഐസ്വാൾ ജില്ലയിൽ ക്വാറി തകർന്ന് നിരവധി പേർമരിക്കുകയും പത്തുപേരെ കാണാതാവുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നുണ്ടെന്നും കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അസമിൽ കാംരൂപ്, കാംരൂപ് (മെട്രോ), മോറിഗാവ് ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. സോനിത്പൂർ ജില്ലയിൽ സ്‌കൂൾ ബസിനു മുകളിൽ മരക്കൊമ്പ് വീണ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊറിഗാവിൽ വിവിധ സംഭവങ്ങളിലായി അഞ്ച് പേർക്ക് പരിക്കേറ്റു.

article-image

ോ്േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed