പഞ്ചാബിലെ കർഷകർ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞു


അമൃത്സർ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ പഞ്ചാബിലെ കർഷകർ സമരം കടുപ്പിക്കുന്നു. സംസ്ഥാനത്തെ 16 ബിജെപി നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ നേതൃത്വത്തിൽ വളഞ്ഞു. കാർഷിക വിളകളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ന‌ടത്തിയ ഡൽഹി ചലോ മാർച്ച് പഞ്ചാബ്, ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ പോലീസ് തടഞ്ഞിരുന്നു. തുടർന്നു അതിർത്തി പ്രദേശത്തു സമരം തുടരുകയായിരുന്നു. അറസ്റ്റിലായ മൂന്നു കർഷകരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 17നു ശംഭു റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. തുടർന്നാണ് ബിജെപി നേതാക്കളുടെ വീടുകളിലേക്ക് സമരം വ്യാപിപ്പിച്ചത്. 

പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുടെ വീടുകൾക്കു മുന്നിലും കർഷകർ അണിനിരന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കർഷ സംഘടനാ നേതാക്കൾ പറഞ്ഞു.

article-image

ോേ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed