അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘സ്നേഹ സമ്മാനം – റമദാൻ കിറ്റ്’ വിതരണത്തിന്റെ രണ്ടും മൂന്നും ഘട്ടം വിജയകരമായി പൂർത്തിയായി.
ഇതിന്റെ ഭാഗമായി അസ്‌കർ, അൽബ, സിത്ര എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലേക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റുകൾ എത്തിച്ചു.
പ്രസിഡണ്ട് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, വൈസ് പ്രസിഡണ്ട് മഹേഷ് വിശ്വനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൺ റോയ്, ട്രഷറർ സനീഷ് കുമാർ, അസിസ്റ്റന്റ് ട്രഷറർ സുരേഷ് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ബെൻസി ഗനിയുഡ്, എന്റർടൈൻമെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ മുഹമ്മദ് ആഷിഖ്, ഹർഷൻ, ഷൈൻ നായർ, അൻവർ കാസിം, പേട്രൺ കമ്മറ്റി അംഗങ്ങൾ മഹേന്ദ്രൻ, സന്തോഷ് നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ംവമനംവ