ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം നടത്തി

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ മനാമയിലുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, സെക്രട്ടറി അനീഷ് മാളികമുക്ക്, ജോയിന്റ് ട്രഷറർ സാം കാവാലം, ആർട്സ് ആൻഡ് സ്പോർട്സ് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, ചാരിറ്റി വിങ് കോഓഡിനേറ്റർ രാജേശ്വരൻ പി, മെംബർഷിപ് കോഓഡിനേറ്റർ അരുൺ ഹരിപ്പാട്, ഇഫ്‌താർ മീറ്റ് കോഓഡിനേറ്റർ അമൽ ജയിംസ്, വനിതാ വിഭാഗം കോഓഡിനേറ്റർ അശ്വിനി അരുൺ എന്നിവർ ഈ പുണ്യപ്രവൃത്തിക്ക് നേതൃത്വം നൽകി.
പരിപാടി വിജയകരമാക്കുവാൻ സഹായ സഹകരണം നൽകിയ എല്ലാവർക്കും വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.
േ്ിേി